ആഫ്രിക്കയിലെ ബോട്സ്വാനയില്‍ കാറപകടത്തില്‍ മലയാളി യുവദമ്പതികള്‍ മരിച്ചു

ന്യൂഡൽഹി:
ആഫ്രിക്കയിലെ ബോട്സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതികള്‍ മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശികളായ ദീപക്മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവെ മറുവാപുല എന്ന സ്ഥലത്താണ് അപകടം നടന്നത്. ഹൈവേയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. ബോട്സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്‌ ആണ് ദീപക്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്.തുടര്‍ന്ന് ജനുവരിയില്‍ ബോട്സ്വാനയിലേക്കെത്തി. ദീപക് വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകനാണ്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി.