കാബൂൾ വിമാനത്താവളത്തിനു സമീപം തിരക്കിൽപെട്ട് 7 മരണം; മരിച്ചത് അഫ്ഗാൻ പൗരന്മാർ

കാബൂൾ :
കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. മരിച്ച ഏഴുപേരും അഫ്ഗാൻ പൗരന്മാരാണ്.

രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.