നൈജീരിയിൽ തട്ടികൊണ്ട് പോയ 100 ഓളം സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു

നൈജീരിയ:
വടക്ക് പടിഞ്ഞാറു നൈജീരിയിൽ തട്ടികൊണ്ട് പോയ 100 ഓളം സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി അധികൃതർ അറിയിച്ചു.

ജൂൺ എട്ടിന് സാംഫറയിൽ വെച്ചാണ് സംഘത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. പണം നൽകാതെയാണ് ആളുകളെ വിട്ടയിച്ചിരുക്കുന്നതെന്ന് സാംഫറ സംസ്ഥാന സർക്കാർ അറിയിച്ചു. മെഡിക്കൽ പരിശോധനക്കും വിവര ശേഖരണത്തിനും ശേഷം ആളുകളെ അവരുടെ വീടുകളിലേക്ക് അയക്കും.

അടുത്തകാലങ്ങളിൽ ആയി ഇത്തരം നിരവധി തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ഡിസംബർ മുതലുള്ള കണക്കുകൾ പ്രകാരം, ഏകദേശം ആയിരത്തിലധികം പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പണം നൽകിയ ശേഷം മിക്കവരും പിന്നീട് മോചിപ്പിക്കപ്പെട്ടു. അതേസമയം ചിലർ കൊല്ലപ്പെടുകയും ചെയ്തു.